പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ഷാജി കൈലാസ്, കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പൃഥ്വി
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (11:03 IST)
കടുവ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് ഷാജി കൈലാസ് നടത്തിയത്. സിനിമയുടെ വിജയാഘോഷ വേളയില്‍ പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്ന ചിത്രമാണ് കടുവ. യാദൃശ്ചികമായി തന്റെ ഫോണിലേക്ക് വന്ന പൃഥ്വിരാജിന്റെ കോളാണ് സിനിമയിലേക്ക് തന്നെ എത്തിച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു.
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തനിക്ക് തന്ന സപ്പോര്‍ട്ടിനെക്കുറിച്ചും ജിനുവിനും തന്റെ കടപ്പാടും സ്‌നേഹവും എന്നുമുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു.