1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. SP balasubrahmanyam tested positive for covid

ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

എസ്‌പി ബാലസുബ്രഹ്മണ്യം
ചെന്നൈ: ഗായക‌ൻ എസ്‌‌‌പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എസ്‌പി‌ബി തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും എസ്‌പി‌ബിക്കുണ്ടായിരുന്നു. ഇത് വിട്ടുമാറാതായതോടെ പരിശോധനയ്‌ക്ക് വിധേയനാവുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
 
വളരെ കുറഞ്ഞ അളവിൽ മാത്രമെ വൈറസ് ബാധിച്ചിട്ടുള്ളു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിന്നു. എങ്കിലും കുടുംബാംഗങ്ങളുടെ സുരക്ഷയ്‌ക്കായി  ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും എസ്‌പി‌ബി പറഞ്ഞു.
അടുത്ത ലേഖനം
ട്രോളുകളും പരിഹാസവും വേദനിപ്പിച്ചു: മലയാളത്തിൽ നിന്ന് വിട്ടുനിന്നതിനെ പറ്റി അനുപമ പരമേശ്വരൻ