3 ദിവസം 30 കോടി, ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (17:05 IST)

മെയ് 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.


30 കോടി കളക്ഷന്‍ ചിത്രം പിന്നിട്ടു. 'ഡോണ്‍' ആദ്യ ദിനം 13 കോടിയും രണ്ടാം ദിവസം 11 കോടിയും മൂന്നാം ദിവസം ചിത്രം 9 കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി, ശിവാംഗി, ബാല, ആര്‍ജെ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു എന്റര്‍ടെയ്നറാണ് സിനിമ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :