കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രം എപ്പോള്‍ എത്തും ?30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി, പ്രഭാസ് നായകന്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 14 മെയ് 2022 (15:07 IST)

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയ പ്രഭാസ് ചിത്രത്തിന്റെ ചിത്രീകരണം 30-35 ശതമാനം പൂര്‍ത്തിയാക്കി. സലാറില്‍ പൃഥ്വിരാജും അഭിനയിച്ചിട്ടുണ്ട്.

ഒക്ടോബറിലോ നവംബറിലോയായി സലാറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അതിനുശേഷം കെജിഎഫ് 3ന്റെ ജോലികള്‍ സംവിധായകന്‍ തുടങ്ങും. ഒക്ടോബറില്‍ തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് കേള്‍ക്കുന്നത്.

ശ്രുതി ഹാസന്‍ ആണ് സലാറിലെ നായിക. രാധേ ശ്യാം ആയിരുന്നു പ്രഭാസിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :