ബ്രണ്ടൻ മക്കല്ലം ഇനി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 മെയ് 2022 (19:31 IST)
മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഐപിഎല്ലിൽ കൊ‌ൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ താരം സീസണിനൊടുവിൽ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് പരിശീലകനായി മക്കല്ലെം തുടക്കമിടുക.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യക്കെതിരെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കാതെ പോയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഏക ടെസ്റ്റും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്‌സായിരിക്കും ഇംഗ്ലണ്ട് ടീമിനെ നയിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :