റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയന്റെ 'ഡോണ്‍', ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (17:14 IST)

നടന്‍ ശിവകാര്‍ത്തികേയന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ഡോണ്‍'. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റര്‍ടെയ്നര്‍ ആണ് സിനിമ. ഈയടുത്ത് ഫസ്റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.















A post shared by Behindwoods (@behindwoodsofficial)

പ്രിയങ്ക അരുള്‍ മോഹന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.

2022 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.സംവിധായകന്‍ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായ സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :