ദുൽഖറിന്റെ ആ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കി, 'സീതാ രാമം'ത്തിലെ ഡിലീറ്റഡ് സീൻ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (16:21 IST)
ദുൽഖറിന്റെ 'സീതാ രാമം' വലിയ വിജയമായി മാറി. തിയേറ്ററുകളിൽ 50 ദിവസം പിന്നിട്ട സിനിമയുടെ ഡിലീറ്റഡ് സീൻ പുറത്ത്.
ദുൽഖറിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ സിനിമ ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്.
തെലുങ്ക്, തമിഴ്, മലയാളം റിലീസ് ചെയ്ത സിനിമ സെപ്റ്റംബർ രണ്ടിന് ഹിന്ദിയിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തു.പെൻ സ്റ്റുഡിയോസ് ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തിക്കുന്നത്.
'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ നന്ദി പറഞ്ഞിരുന്നു.
ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത 'സീതാ രാമം' ആമസോൺ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 9 നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.