അഭിറാം മനോഹർ|
Last Updated:
ഞായര്‍, 8 ഒക്ടോബര്‍ 2023 (17:47 IST)
ഏറെക്കാലമായി മലയാളികളുടെ പ്രിയഗായികയാണ്
സുജാത മോഹന്‍. ഗായികയെന്ന നിലയില്‍ ഒട്ടനേകം മനോഹരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുജാതയ്ക്ക് അടുത്തിടെയാണ് 60 വയസ്സ് തികഞ്ഞത്. ഇപ്പോഴിതാ സുജാത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫ്ളോറല്‍ സാരിയിലുള്ള ചിത്രങ്ങളാണ് സുജാത പങ്കുവെച്ചത്. വെളുപ്പ് എല്ലാ വര്‍ണങ്ങളുടെയും രാജ്ഞി എന്ന അടിക്കുറിപ്പോടെയാണ് സുജാത ചിത്രങ്ങള്‍ പങ്കുവെച്ചത്. സിമ്പിള്‍ സാരിയിലുള്ള സുജാതയുടെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വിനയ ജോണിയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 60 വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് സുജാതയില്‍ കാണാന്‍ സാധിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.