ഇനി സ്റ്റാറ്റസുകൾ ഒരാഴ്ച വരെ കാണാം, വാട്സാപ്പിൽ പുത്തൻ ഫീച്ചർ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (18:20 IST)
വാട്ട്‌സാപ്പില്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്യുന്നത് നമ്മുക്കെല്ലാം ശീലമായ ഒരുക്കാര്യമായിരിക്കും. നിലവില്‍ ഒരു സ്റ്റാറ്റസ് ഇട്ടെങ്കില്‍ 24 മണിക്കൂര്‍ നേരമാണ് അതിന്റെ കാലാവധി. അതായത് 24 മണിക്കൂര്‍ കഴിയുന്നതും സ്റ്റാറ്റസ് നീക്കം ചെയ്യപ്പെടും. അതിനാല്‍ തന്നെ പലരും ഈ സ്റ്റാറ്റസുകള്‍ മിസ് ചെയ്യാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം കൊണ്ടുവരാന്‍ വാട്ട്‌സാപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സ്റ്റാറ്റസുകളുടെ കാലാവധി 2 ആഴ്ചയായി നീട്ടാനാണ് വാട്ട്‌സാപ്പ് പദ്ധതി.

സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ ഫീച്ചറാണ് കമ്പനി ഒരൂക്കുന്നത്. പരമാവധി രണ്ടാഴ്ചയോളം സ്റ്റാറ്റസുകള്‍ ഇതോടെ നിലനില്‍ക്കും. 24 മണിക്കൂര്‍ നേരത്തീന് പുറമെ 3 ദിവസം,ഒരാഴ്ച എന്നീ ഓപ്ഷനുകളും ഒപ്പം അവതരിപ്പിക്കും. തുടക്കത്തില്‍ ടെസ്റ്റ് സ്റ്റാറ്റസുകള്‍ക്കായിരിക്കും ഈ ഫീച്ചര്‍ കൊണ്ടുവരിക. ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുത്തികൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്ക് സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :