ഷദാബ് ഖാനൊപ്പം സഞ്ജു സാംസൺ, സൗഹൃദം പങ്കിട്ട് താരങ്ങൾ: ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (14:21 IST)
ഏകദിന ലോകകപ്പിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിനായി വിവിധ ടീമുകൾ ഇതിനകം തന്നെ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 7 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ഇന്ത്യൻ മണ്ണിൽ കളിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഹൈദരാബാദിൽ വിമാനമിറങ്ങിയ പാക് ടീമിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാക് വൈസ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷദാബ് ഖാനും ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണും വേദി പങ്കിടുന്നതിൻ്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ലോകകപ്പിൻ്റെ ഭാഗമായി ഐസിസി സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജുവും ഷദാബ് ഖാനും പങ്കെടുത്തത്. അപൂർവ്വമായി മാത്രമാണ് ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും കളിക്കാർ വേദി പങ്കിടാറുള്ളു. അതിനാൽ തന്നെ ചിത്രം അതിവേഗം ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. നിലവിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ ഭാഗമല്ല. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ടീമിലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :