കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 15 ജൂലൈ 2021 (15:04 IST)
മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ നരേന്‍. വിഷമഘട്ടങ്ങളില്‍ മകള്‍ തന്മയയുടെ കയ്യുകള്‍ പിടിക്കുന്നത് തനിക്ക് ആശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് ഒരു സര്‍പ്രൈസ് വീഡിയോയും അദ്ദേഹം പങ്കുവെച്ചു. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ 14-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷിക്കുന്നതിന് വരെയുള്ള മകളുടെ വളര്‍ച്ച വീഡിയോയാക്കി മാറ്റിയിരിക്കുകയാണ് അച്ഛന്‍ നരേന്‍. തീരുന്നില്ല വീഡിയോയ്ക്ക് വേണ്ടി പാട്ടു പാടിയിരിക്കുന്നത് ഭാര്യയുടെ കൂടെ നടന്‍ തന്നെയാണ്.
'വിഷമ ഘട്ടങ്ങളില്‍, ബുദ്ധിമുട്ടേറിയ പാതകളില്‍, എന്റെ കൈകളില്‍ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ്, ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ നീ എന്റെ മകളായി ജനിക്കണമെന്ന പ്രകൃതിയുടെ നിയമത്തില്‍ വിശ്വസിക്കണമെന്ന ചിന്ത എന്റെ ഉളളില്‍ എപ്പോഴും തോന്നാറുണ്ട്. ജന്മദിനാശംസകള്‍ തന്‍മയാ'-നരേന്‍ കുറിച്ചു.
2007 ഓഗസ്റ്റ് 26 ലായിരുന്നു നരേന്‍ മഞ്ജുവിനെ വിവാഹം കഴിച്ചത്. 2009ലായിരുന്നു ഇരുവര്‍ക്കും മകള്‍