നായികയ്‌ക്കൊപ്പം ഷെയ്ന്‍ നിഗം,ആയിരത്തൊന്നാം രാവ് ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (09:00 IST)

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ചിത്രീകരണം പുരോഗമിക്കുന്നു.മോഹന്‍ലാലിന്റെ 'റെഡ് വൈന്‍', മമ്മൂട്ടിയുടെ 'മംഗ്ലീഷ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലാം ബാപ്പുവാണ് പുതിയ സിനിമ ഒരുക്കുന്നത്. നായിക ജുമാന ഖാനൊപ്പമുളള ഷെയ്ന്‍ നിഗമിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.സലാം ബാപ്പുവിനെയും പുറത്തുവന്ന ഫോട്ടോകളില്‍ കാണാം.ദുബായിലും റാസല്‍ഖൈമയിലുമാണ് ചിത്രീകരണം.

സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.
ഷെയ്ന്‍ നിഗത്തിന്റെ 'ഭൂതകാലം', 'വെയില്‍' തുടങ്ങിയ ചിത്രങ്ങളാണ് ഒടുവില്‍ റിലീസായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :