മേതില്‍ ദേവിക ഇനി ബിജുമേനോന്റെ നായിക, കഥ ഇന്നുവരെയ്ക്ക് പാക്കപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (14:26 IST)
മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണുമോഹന്‍ കഥ, സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമായ കഥ ഇന്നുവരെയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് അഭിനയിക്കുന്നത്. മേതില്‍ ദേവികയുടെ ആദ്യ കൂടിയാണിത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലെ നായികവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മേതില്‍ ദേവികയായിരുന്നു. ഇതിന് ശേഷവും പല സിനിമകളിലേക്കും അവസരങ്ങള്‍ വന്നിരുന്നെങ്കിലും നൃത്തത്തിനായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദേവിക. തന്റെ നാല്‍പ്പത്തിയാറാം വയസ്സിലാണ് മേതില്‍ ദേവിക ബിജുമേനോന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അനുമോഹന്‍, നിഖില വിമല്‍,ഹക്കീം ഷാജഹാന്‍,അനുശ്രീ,സിദ്ദിഖ്,രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :