ഗരുഡന്‍ വിജയം, സംവിധായകന് 20 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:02 IST)
ഗരുഡന്‍ സിനിമയുടെ വിജയം ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍. മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സുരേഷ് ഗോപി ചിത്രം. സംവിധായകന്‍ അരുണ്‍ വര്‍മ്മക്ക് 20 ലക്ഷം രൂപ വില വരുന്ന കിയാ സെല്‍ട്ടോസ് സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

സിനിമകള്‍ വന്‍ വിജയമാകുമ്പോള്‍ വലിയ സമ്മാനങ്ങള്‍ നിര്‍മാതാക്കള്‍ സംവിധായകര്‍ക്കും താരങ്ങള്‍ക്കും നല്‍കുന്നത് മലയാളത്തിലെ പുറത്തുള്ള സിനിമകളില്‍ പതിവ് കാഴ്ചയാണ്. മലയാള സിനിമ മേഖലയില്‍ നിന്ന് വലിയ സമ്മാനങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളെ അധികമൊന്നും കണ്ടിട്ടില്ല. പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
നവംബര്‍ മൂന്നിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.സിനിമയ്ക്ക് ആദ്യദിവസം മുതല്‍ ലഭിച്ച മികച്ച പ്രതികരണമാണ് ലഭിച്ചത്.12.25 കോടി കളക്ഷനാണ് 10 ദിവസം കൊണ്ട് സിനിമ നേടിയത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :