നീ എന്റെ അഭിമാനമാണ്, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം, കാളിദാസിനോട് അമ്മ പാര്‍വതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:10 IST)
മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷത്തിലാണ് പാര്‍വതി ജയറാം. കാളിദാസിനും മകള്‍ താരിണിക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് അമ്മ. മരുമകളെ 'ലിറ്റില്‍' എന്നാണ് പാര്‍വതി വിശേഷിപ്പിച്ചത്. മകന്‍ കണ്ണന്‍ തന്റെ അഭിമാനമാണെന്ന് അവര്‍ പറയുന്നു. ജയറാമും താരിണിയെ ലിറ്റില്‍ എന്നാണ് വിളിക്കുന്നത്. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് മറുപടിയായി താരിണി എഴുതിയത്.

'എന്റെ മകന്‍, എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നീ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്‌നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റില്‍ താരിണിയോടൊപ്പമായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. താരിണിയെ ഞങ്ങള്‍ ലിറ്റില്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്കു വേണ്ടുവോളമുണ്ടാകട്ടെ. നിങ്ങളുടെ ജീവിതം സ്‌നേഹത്താല്‍ സമൃദ്ധമാകട്ടെ. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു',-പാര്‍വതി എഴുതി.
കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത് ചെന്നൈയില്‍ വച്ചായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമാണ് താരിണി. 24 വയസ്സുള്ള താരിണി നീലഗിരി സ്വദേശിയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :