1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shahrukh khan called assam CM on phone

ആരാണ് ഈ ഷാറൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ നേരിട്ട് ഫോൺ വിളിച്ച് കിംഗ് ഖാൻ

SRK
പത്താൻ സിനിമയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ആരാണ് ഷാറൂഖ് ഖാൻ എന്ന ചോദ്യവുമായി രംഗത്തെത്തിയ അസം മുഖ്യമന്ത്രി ഹിമന്തബിശ്വശർമയ്ക്ക് മറുപടി നൽകി ഷാറൂഖ്. ആരാണ് ഈ ഷാറൂഖ് തനിക്ക് അയാളെയോ അയാളുടെ പുതിയ സിനിമയയോ പറ്റി ഒന്നും അറിയില്ലെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകൾ.
 
വിവാദങ്ങളുണ്ടായിട്ടും തന്നെ ഷാറൂഖ് ഖാൻ ഇതുവരെ വിളിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ ഫോണിൽ നേരിൽ വിളിച്ച് സംസാരിച്ചിരിക്കുകയാണ് കിംഗ് ഖാൻ. രാത്രിയിൽ ഷാറൂഖ് ഖാൻ തന്നെ ഫോണിൽ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി പറഞ്ഞു. പത്താൻ സിനിമയുടെ പ്രദർശനസമയത്ത് രാജ്യത്ത് ഒരു അനിഷ്ടസംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാറൂഖിന് ഉറപ്പ് നൽകി. അസം മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
 
അസമിൽ പത്താൻ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻ സംഭവത്തെ പറഞ്ഞപ്പോഴായിരുന്നു ആരാണ് ഈ ഷാറൂഖ് ഖാനെന്നും ഈ വിവാദങ്ങളെ പറ്റി തനിക്കറിയില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞത്.
അടുത്ത ലേഖനം
കസവ് സാരിയിൽ ഗ്ലാമറസായി ജാൻവി കപൂർ, വൈറലായി പുതിയ ചിത്രങ്ങൾ