എൻ്റെ ആദ്യഭാര്യയും രാധികയും നല്ല സുഹൃത്തുക്കൾ, രാധികയെ വിവാഹം ചെയ്യാൻ പറഞ്ഞത് പോലും ആദ്യ ഭാര്യ: ശരത് കുമാർ

അഭിറാം മനോഹർ| Last Modified വെള്ളി, 20 ജനുവരി 2023 (20:06 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരദമ്പതികളാണ് ശരത്കുമാറും രാധികയും. തമിഴ്, മലയാളം സിനിമകളിലൂടെ ഇരുവരും മലയാളികൾക്ക് സുപരിചിതരാണ്. ഇരുവരും ആദ്യ വിവാഹത്തിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ജീവിതത്തിൽ ഒന്നിക്കുന്നത്. എങ്കിലും ആദ്യഭാര്യയും കുടുംബവുമായും ഇപ്പോഴും നല്ല ബന്ധമാണ് രാധികയും താനും പുലർത്തുന്നതെന്ന് ശരത് കുമാർ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്ന് പറച്ചിൽ.

നല്ല സുഹൃത്തുക്കൾക്ക് നല്ല ഇണകളാകാനും കഴിയുമെന്ന തോന്നലിലാണ് രാധികയുമായി വിവാഹം ചെയ്യുന്നത്. വിവാഹശേഷം ആദ്യഭാര്യയും രാധികയും നല്ല സുഹൃത്തുക്കളാണ്. എൻ്റെ കുട്ടികളെ ചേർത്തുനിർത്താറുണ്ട്. വരലക്ഷ്മിയുടെ അമ്മ എന്ന നിലയിൽ ആദ്യ ഭാര്യയായ ഛായ ദേവിയെ മാറ്റി നിർത്താറില്ല. വരലക്ഷ്മി സിനിമയിൽ അഭിനയിക്കണമെന്ന് തീരുമാനിച്ചപ്പോഴും ആദ്യം എൻ്റെ അനുവാദം ചോദിക്കണമെന്നാണ് പറഞ്ഞത്.

വരലക്ഷ്മിയോട് അതൊന്നും നടക്കില്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അന്ന് രാധികയും വരലക്ഷ്മിയുടെ അമ്മയും ഒന്നിച്ച് വന്ന് അവൾ അഭിനയിച്ചാലെന്താൺ കുഴപ്പമെന്ന് ചോദിച്ചു. അത്രത്തോളം കുടുംബത്തെ രാധിക ചേർത്തുനിർത്തൂന്നുണ്ട്. 2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരായത്. രാധികയുടെ മൂന്നാമത്തെയും ശരത് കുമാറിൻ്റെ രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്.

ഛായ ദേവിയാണ് ശരത്കുമാറിൻ്റെ ആദ്യഭാര്യ. മലയാള സിനിമാതാരവും സംവിധായകനും ആയിരുന്ന പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. പിന്നീട് 1990ൽ ബ്രിട്ടീഷുകാരനായ റിസ്ഷാർഡ് ഹാർഡ്ലിയെയും രാധിക വിവാഹം കഴിച്ചു. ഈ അന്ധത്തിൽ ഒരു മകളുണ്ട്. നിലവിൽ രാധികയ്ക്കും ശരത് കുമാറിനും രാഹുൽ എന്നൊരു മകനുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :