ഒടുവില്‍ നിര്‍മാതാവിന് കിട്ടി !'എസ്ജി 251'എത്തുന്നത് നാലു ഭാഷകളില്‍, സുരേഷ് ഗോപിയുടെ റിവഞ്ച് ഡ്രാമ വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 4 നവം‌ബര്‍ 2023 (10:20 IST)
ഇന്നലെ പ്രദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിയുടെ ഗരുഡന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തൊരു ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമ പ്രേമികള്‍ പ്രതീക്ഷിക്കുന്നു. അതിനിടയില്‍ സുരേഷ് ഗോപിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

എസ്ജി 251 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്.രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നിര്‍മ്മാതാവായി എന്നതാണ് പുതിയ വാര്‍ത്ത. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കും.
സിനിമയില്‍ സുരേഷ് ഗോപി രണ്ട് കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 1989 ലെ ചെറുപ്പക്കാരനായ രൂപത്തിലും 2020ലെ മുടിയും താടിയും നരച്ച ഗെറ്റപ്പിലും താരം സിനിമയില്‍ പ്രത്യക്ഷപ്പെടും. സമീന്‍ സലീം തിരക്കഥ ഒരുക്കുന്ന സിനിമ ഒരു റിവഞ്ച് ഡ്രാമയാണ്. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിന് പുറമേ ദക്ഷിണ ഇന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :