ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, സൂചന നല്‍കി കങ്കണ റണാവത്ത്

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (09:49 IST)
രാഷ്ട്രീയപ്രവേശന സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. ദ്വാരകധീഷ് ക്ഷേത്രദര്‍ശനത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. അതേസമയം അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച ബിജെപി സര്‍ക്കാരിനെ കങ്കണ പ്രശംസിച്ചു. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ബിജെപി സര്‍ക്കാരിന്റെ ശ്രമഫലമായാണ് രാമക്ഷേത്രം നിര്‍മിക്കാനായതെന്നും സനാതന ധര്‍മ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണമെന്നും നടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :