സംവിധായകനായി മോഹൻലാൽ, ബറോസ് എന്നെത്തും? പ്രധാന അപ്ഡേറ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (20:47 IST)
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തിലെ പാഠങ്ങള്‍ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഉള്‍ചേര്‍ക്കുമ്പോള്‍ എന്തെല്ലാം മാജിക്കായിരിക്കും താരം ഒരുക്കിവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ സിനിമയുടെ ഒരു സുപ്രധാനമായ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ കൂടിയായ മോഹന്‍ലാല്‍. സിനിമയുടെ സുപ്രധാനമായ ഒരു അപ്‌ഡേറ്റ് നവംബര്‍ 4ന് വൈകീട്ട് അഞ്ച് മണിക്ക് പുറത്തുവിടുമെന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. 2019 ഏപ്രിലിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. 2021 മാര്‍ച്ച് 24ന് ചിത്രം ഒഫീഷ്യല്‍ ലോഞ്ച് ചെയ്തു. പിന്നീട് പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ചശേഷമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോഹന്‍ലാലിനൊപ്പം പാസ്‌വേഗ,റാഫേല്‍ അമാര്‍ഗോ എന്നീ താരങ്ങളും ടീമിന്റെ ഭാഗമാകുന്നുണ്ട്. 3ഡി ഫോര്‍മാറ്റിലാകും ചിത്രം റിലീസ് ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :