'1825 ദിവസങ്ങളായി ഒപ്പം ഉണ്ടായിരുന്നതിന് നന്ദി, ഒരുമിച്ചുള്ള ജീവിതത്തിന് കാത്തിരിക്കുന്നു', വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 ജനുവരി 2023 (13:05 IST)
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആണ് വരന്‍. ജനുവരി 22ന് വിവാഹനിശ്ചയം നടക്കും.

രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീവിദ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് Inspired. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു'-ശ്രീവിദ്യ കുറിച്ചു.

വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ.
'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇനിയും ഇനിയും'-രാഹുല്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :