മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിനു പത്താംക്ലാസുകാരി ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (18:17 IST)
: സ്‌കൂളിൽ പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചുനടന്നപ്പോൾ മാതാപിതാക്കൾ ഫോൺ പിടിച്ചുവാങ്ങിയതിന്റെ പേരിൽ പത്താംക്ലാസുകാരി തൂങ്ങിമരിച്ചു. ആരുവാമൊഴി സ്വദേശി പരേതനായ മുത്തുകൃഷ്ണൻ - തങ്കം ദമ്പതികളുടെ മൂത്തമകൾ രമ്യയാണ് ജീവനൊടുക്കിയത്.

മുത്തുകൃഷ്ണൻ നേരത്തേ മരിച്ചിരുന്നു, ഇതിനെ തുടർന്ന് മാതാവ് തങ്കം കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഫോൺ പിടിച്ചുവാങ്ങിയതോടെ രമ്യ കരഞ്ഞുകൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു. ഏറെനേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രമ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :