ഗായകന്‍ കൊല്ലം ശരത്ത് വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (11:32 IST)

ഗാനമേളകളിലെ സജീവ സാന്നിധ്യവും അറിയപ്പെടുന്ന ഗായകനുമായ കൊല്ലം ശരത്ത് അന്തരിച്ചു. 52 വയസ്സായിരുന്നു. ഗാനമേളയില്‍ പാട്ട് പാടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. എ.ആര്‍.ശരത്ചന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ പാര്‍ട്ടിക്കിടെ ഗാനമേളയില്‍ പാട്ട് പാടിക്കൊണ്ടിരിക്കുകയായിരുന്നു.

അടുത്ത ബന്ധു ആവശ്യപ്പെട്ടത് പ്രകാരം ചാന്തുപൊട്ട് എന്ന ചിത്രത്തിലെ 'ആഴക്കടലിന്റെ...'എന്ന ഗാനം ആലപിക്കവെ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്ന് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത്. സ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അനുകരിക്കുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :