'അങ്ങനെയെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു,അവസാന ഓവറുകളില്‍ കളി കൈയ്യില്‍ നിന്ന് പോയി,അനിവാര്യമായ തോല്‍വി, സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (10:11 IST)
ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റ ടീമിനോട് ആരാധകന്‍ എന്ന നിലയില്‍ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്.ഈ നിലവാരത്തില്‍ ബാറ്റിംഗ് ചെയ്യുന്ന ഇവര്‍ അടുത്ത ലോക കപ്പില്‍ എങ്ങനെ കളിക്കുമോ എന്തോ ? സഞ്ജു, സൂര്യ കുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, പ്രത്വി ഷാ, ഇഷാന്‍ കിഷന്‍ ഇവരെയൊന്നും സെലക്ഷന്‍ കമ്മിറ്റി കാണുന്നില്ലേ അദ്ദേഹം ചോദിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

അങ്ങനെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ദുര്‍ബലരായ ബംഗ്ലാദേശിനോടു 1 വിക്കറ്റിന് തോറ്റു പരമ്പരയില്‍ പിന്നിലായി (0-1). ബംഗ്ലാദേശിന് ഒരു അട്ടിമറി വിജയം നേടാനായി.

സീനിയര്‍ താരങ്ങള്‍ ആയ ബാറ്റ്‌സ്മാന്‍മാരെ കുത്തി നിറച്ച ഇന്ത്യ
ആദ്യം ബാറ്റ് ചെയ്തു വെറും 41.2 ഓവറില്‍ 186 ല്‍ ഒതുങ്ങി ട്ടോ.. ഒരറ്റത്ത് തുടര്‍ച്ചയായി wicket പോയി വന്‍ സമ്മര്‍ദ്ദ ഘട്ടത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച KL രാഹുല്‍ ജി വെറും 70 പന്തില്‍ 73 റണ്‍സ് നേടിയതാണ് ഇന്ത്യയെ ഇത്രയെങ്കിലും എത്തിച്ചത്. ശ്രേയസ് അയ്യര്‍ ജി 25, രോഹിത് ജി 27 അടിച്ചു.. കോഹ്ലി ജി 9 , ശിഖര്‍ ധവാന്‍ ജി 7 എന്നിവര്‍ പരാജയപ്പെട്ടു. രാഹുല്‍ ജിക്ക് കൂട്ടായി ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ചിരുന്നു എങ്കില്‍ ഇന്ത്യ 250 എങ്കിലും എത്തേണ്ടതായിരുന്നു. അങ്ങനെ എങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് പതറി.. 128/4 എന്ന അവസ്ഥയില്‍ നിന്നും 136/9 എന്ന ദയനീയ അവസ്ഥയില്‍ എത്തി. പക്ഷേ അവസാന ജോഡി വാലറ്റക്കാര്‍ 51 റണ്‍സ് partnership നേടി അന്തസ്സോടെ പൊരുതി. M Hassan ജി (38*) വേറെ ലെവല്‍ കളിയാണ് കാഴ്ചവെച്ചത്. പതിന്നൊന്നാം ബാറ്റ്‌സ്മാന്‍ റഹ്‌മാന്‍ ജി (10*) നേടി.. അങ്ങനെ കഷ്ടപ്പെട്ട് അവര്‍ വിജയം പിടിച്ചെടുത്തു. ബൗളിംഗില്‍ 5 wicket എടുത്തു തിളങ്ങിയ ഷാക്കിബ് ജി 29 റണ്‍സ് അടിച്ചു. Litton Das ജി 41 അടിച്ചു.

ദോഷം പറയരുതല്ലോ , ഇന്ത്യയുടെ ബൗളിംഗ് നന്നായിരുന്നു. സിറാജ് ജി 3 wickets എടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ ജി, ചാഹര്‍ ജി , Shardhul Takur ജി പുതുമുഖം കുല്‍ദീപ് സെന്‍ ജി അടക്കം എല്ലാവരും തിളങ്ങി..പക്ഷേ അവസാന ഓവറുകളില്‍ കളി കൈയ്യില്‍ നിന്ന് പോയി.. അനിവാര്യമായ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങി .. അത്ര തന്നെ.. ഇത് ആറാം തവണ ആണ് ബംഗ്ലാദേശ് ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ക്കുന്നത്..

(വാല്‍ കഷ്ണം.. ദുര്‍ബലരായ ബംഗ്ലാദേശ് ടീമിനോടു പോലും ഈ നിലവാരത്തില്‍ ബാറ്റിംഗ് ചെയ്യുന്ന ഇവര്‍ അടുത്ത ലോക കപ്പില്‍ എങ്ങനെ കളിക്കുമോ എന്തോ ? സഞ്ജു ജി, സൂര്യ കുമാര്‍ യാദവ് ജി, ശുഭ്മാന്‍ ഗില്‍ ജി, പ്രത്വി ഷാ ജി, ഇഷാന്‍ കിഷന്‍ ജി ഇവരെയൊന്നും സെലക്ഷന്‍ കമ്മിറ്റി കാണുന്നില്ലേ.. ഇനിയെങ്കിലും selecters ജാഗ്രതൈ...)

By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :