ഇ റുപ്പി: എന്താണ് ഡിജിറ്റല്‍ കറന്‍സി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (09:53 IST)
കേന്ദ്ര ബാങ്കിന്റെ, അതായത് ഭാരതീയ റിസര്‍വ് ബാങ്കിന്റെ പിന്തുണയേടുകൂടി പുറത്തിറക്കുന്ന ഡിജിറ്റല്‍ പണമൂല്യമാണ് ഇ റുപ്പീ അഥവാ സിബിഡിസി. ഈ സാമ്ബത്തിക വര്‍ഷം തന്നെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ബിഐ ബന്ധപ്പെട്ട സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിരുന്നു. പ്രാരംഭ ദശയിലെ പരീക്ഷണ ഇടപാടുകളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. രണ്ടു തരം ഡിജിറ്റല്‍ കറന്‍സി ഇറക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഒന്ന് വലിയ ഇടപാടുകള്‍ക്കുള്ള ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സിയും രണ്ട്, സാധാരണ വിനിമയത്തിനുള്ള റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയും.

വന്‍കിട ഇടപാടുകള്‍ക്കും വന്‍കിട വ്യാപാരങ്ങള്‍ സംബന്ധിച്ചുള്ള പണമിടപാടുകള്‍ക്കുമാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി. ഇത് ചെറു മൂല്യങ്ങളില്‍ ഉള്ളവ ആയിരിക്കില്ല. ബോണ്ട് മാര്‍ക്കറ്റ് പോലുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ പോലുള്ളവ ആയിരിക്കും. അതായത് സര്‍ക്കാരുകള്‍ തമ്മില്‍, സര്‍ക്കാര്‍ ബിസിനസും, ബിസിനസുകളും തമ്മിലുമുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :