അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ ആഴ്ച 58.82 കോടി,ദൃശ്യം 2 വിജയക്കുതിപ്പ് തുടരുകയാണ്
- രണ്ടാമത്തെ ആഴ്ചയിലും കോടികള്‍ വാരിക്കൂട്ടി ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്
- ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു, കളക്ഷൻ റിപ്പോർട്ട്
- 207.80 കോടി,ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു
- 112.53 കോടി കടന്ന് ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്
167.92 കോടി,ദൃശ്യം 2 രണ്ടാമത്തെ വെള്ളിയാഴ്ച എത്ര നേടി ?
ദൃശ്യം 2 ഹിന്ദി റീമേക്ക് വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ വെള്ളിയാഴ്ച ചിത്രം നേടിയത് 4.45 കോടി രൂപയാണ്.167.92 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത്. 15 ദിവസത്തെ കണക്ഷനാണ്.
ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.17.32 കോടി രൂപയാണ് പ്രദര്‍ശനത്തിനെത്തി രണ്ടാമത്തെ ഞായറാഴ്ച ദൃശ്യം 2ന് ലഭിച്ചത്.
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അജയ് ദേവ്ഗണ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദ് ആണ്.
അടുത്ത ലേഖനം