വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സാനിയ; കിടിലന്‍ ചിത്രങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (20:50 IST)

ഇന്‍സ്റ്റഗ്രാമില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയുള്ള പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ സാനിയയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
അസാനിയ നസ്രിന്‍ ആണ് സ്റ്റൈലിസ്റ്റ്. മേക്കപ്പും ഹെയര്‍ സ്റ്റൈലിങ്ങും ഉണ്ണി പി. നിമിഷനേരം കൊണ്ടാണ് സാനിയയുടെ ചിത്രങ്ങള്‍ വൈറലായത്.
അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :