അനുബന്ധ വാര്‍ത്തകള്‍
- ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണം: സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മീഷൻ
- മന്ത്രിയെ തള്ളി ഡബ്യുസിസി: ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംഘടന
- സിനിമയ്ക്കായി ശരീര ഭാരം കുറച്ച് അജിത്ത്, പുതിയ ചിത്രം വൈറല്‍
- ഈ കുട്ടികളുടെ അച്ഛന്മാര് സിനിമ കൂട്ടുകാര്‍, അണിയറയില്‍ ഒരുങ്ങുന്നത് ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം
- ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെയ്ക്കുമെന്ന് പറഞ്ഞു, സമൂഹത്തിന് നൽകുന്ന സന്ദേശം ശരിയല്ല: മാലാ പാർവതി
സിനിമാരംഗത്ത് ഉടനീളം വിജയ് ബാബു പോലുള്ള വിഷയങ്ങളുണ്ട്, പ്രതികരിക്കാൻ ഭയമാണ്: സാന്ദ്രാ തോമസ്
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമ ഇപ്പോഴും ആണധികാര മേഖലയായി തുടരുകയാണെന്നും സാന്ദ്രാ തോമസ് അഭിമുഖത്തിനിടെ പറഞ്ഞു.
ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക്, കാരണം സിനിമ ഇപ്പോഴും ഒരു ആണധികാര ഇൻഡസ്ട്രിയാണ്. വിനായകൻ സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോൾ ആരും പ്രതികരിച്ചുകണ്ടില്ല.ഡബ്‌ള്യുസിസി പോലെ യുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമായി മാറി. സ്ത്രീകൾ ഇപ്പോഴും പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.
വിജയ് ബാബുവിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ട്.പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ നോക്കു. സോഷ്യൽ മീഡിയ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്. എനിക്കും സത്യത്തില്‍ പേടിയാണ്. കാരണം നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും. സാന്ദ്രാ തോമസ് പറഞ്ഞു.