ഈ കുട്ടികളുടെ അച്ഛന്‍മാര്‍ സിനിമ കൂട്ടുകാര്‍, അണിയറയില്‍ ഒരുങ്ങുന്നത് ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 മെയ് 2022 (14:46 IST)

അഞ്ചാം പാതിരാ യ്ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആറാം പാതിരാ'. രണ്ടാളും പുതിയ സിനിമയുടെ തിരക്കുകളിലാണ്. ചാക്കോച്ചന്റെ മകന്‍ ഇസുവിനൊപ്പം കളിക്കുന്ന മിഥുന്റെ മകന്‍ മാത്തന്റെ ചിത്രമാണിത്. അച്ഛന്‍മാരെപ്പോലെ കുട്ടികളും കൂട്ടുകാരാണ്.
അഞ്ചാം പാതിരായില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും 'ആറാം പാതിരാ'എന്നാണ് സംവിധായകന്‍ നേരത്തെ പറഞ്ഞത്.ഇത് തുടര്‍ച്ചയല്ലെന്നും, അന്‍വര്‍ ഹുസൈന്റെ മറ്റൊരു അന്വേഷണ ചിത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മലമ്പ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നതെന്നും ഇതൊരു മിസ്റ്ററി ത്രില്ലര്‍ ആണെന്നും മിഥുന്‍ പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :