ആരാധകര്‍ക്ക് ഇതൊരു സ്‌പെഷ്യല്‍ ചിത്രം, പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തെക്കുറിച്ച് പ്രഭാസ്

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഫെബ്രുവരി 2022 (11:23 IST)

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ജെയിംസിന്റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ ആരാധകര്‍ ഈ സിനിമ എന്നും സ്‌പെഷ്യല്‍ ആയിരിക്കുമെന്ന് പ്രഭാസ്.

'ജെയിംസ് എന്ന മാസ്റ്റര്‍പീസിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ സാറിനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ ചിത്രം എന്നും സ്‌പെഷ്യല്‍ ആയിരിക്കും. സാര്‍ നിങ്ങളെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു.'- പ്രഭാസ് കുറിച്ചു.
പുനീത് രാജ്കുമാറിനോടുളള ആദരസൂചകമായി കര്‍ണാടകയില്‍ ഒരാഴ്ച്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് മാത്രമാകും തിയേറ്ററുകളില്‍ ഉണ്ടാക്കുക.
ജയിംസില്‍ പുനീത് ബാക്കി വെച്ച ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാറാണ്.

പ്രിയ ആനന്ദ്, അനു പ്രചാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :