ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച കാലം, അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് മമ്മൂട്ടി, ചമ്മലോടെ കലിംഗ ശശി, ഓര്‍മ്മകളുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (11:06 IST)
കലിംഗ ശശിയെ ഓര്‍ക്കുകയാണ് സംവിധായകന്‍ സലാം ബാപ്പു. മംഗ്ലീഷ് എന്ന തന്റെ മമ്മൂട്ടി ചിത്രത്തില്‍ കലിംഗ ശശി ചെറിയ വേഷത്തില്‍ പോലും അഭിനയിക്കാന്‍ തയ്യാറായെന്ന് ഓര്‍ക്കുകയാണ് സംവിധായകന്‍.നടന്‍ ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ ജൂദാസ് ആയി അഭിനയിച്ച് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ സമയമായിരുന്നു അതെന്നും ശശിയോട് മമ്മൂട്ടി പറഞ്ഞ വാക്കുകളും ഇന്നലെ കഴിഞ്ഞ പോലെ സലാം ബാപ്പു ഓര്‍ത്തെടുക്കുന്നു.

സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്

രഞ്ജിത്ത് സാറിന്റെ പാലേരിമാണിക്യ'ത്തിലെ മോഹന്‍ദാസെന്ന ഡി.വൈ.എസ്പി. യെ കണ്ടപ്പോള്‍ ഈ നടന്‍ കൊള്ളാല്ലോ എന്ന് തോന്നി, വ്യത്യസ്തമായ അഭിനയരീതി, ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ട ആകാര സൗന്ദര്യം, എന്നാല്‍ എന്തോ ഒരു പ്രത്യേകത! ആ പ്രത്യേകത പ്രേക്ഷകര്‍ക്കും അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തി. പ്രാഞ്ചിയേട്ടനി'ലെ 'ഇയ്യപ്പനും' കൂടി കണ്ടപ്പോള്‍ കലിംഗ ശശിയെന്ന ശശിയേട്ടനോട് മനസ്സില്‍ ഒരുപാടിഷ്ടം തോന്നി, മറ്റൊരു നടനെയും അനുകരിക്കാത്ത രീതിയിലുള്ള നര്‍മ്മരസത്തിലൂന്നിയ നിഷ്‌കളകമായ അഭിനയപാടവം. കോമെഡി ചെയ്യുമ്പോളും സീരിയസ്സായുള്ള അപ്പ്രോച്ച്, ക്യാരക്ടറിന്റെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ ഏതു റോളും സ്വീകരിക്കാന്‍ സന്നദ്ധനായ അദ്ദേഹത്തിന്റെ ഒരുപാട് വേഷങ്ങള്‍ പിന്നീട് ഞാന്‍ കണ്ടു, ഇതെല്ലാം സ്വന്തം ശൈലികൊണ്ട് ശശിയേട്ടന്‍ മികച്ചതാക്കി, 'ഇടുക്കി ഗോള്‍ഡി'ല്‍ 'ശവ'മായിപ്പോലും അഭിനയിച്ചു. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച, 25 വര്‍ഷം നാടക രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള ഒരു വലിയ നടനായിരുന്നു അദ്ദേഹമെന്ന് പിന്നീട് അറിഞ്ഞു.

മംഗ്‌ളീഷിന്റെ സ്‌ക്രിപ്റ്റ് ഡിസ്‌കഷന്റെ ഭാഗമായി മമ്മുക്കയെ കാണാന്‍ വേണു സാറിന്റെ മുന്നറിയിപ്പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ കോഴിക്കോട്ടെത്തിയപ്പോഴാണു ശശിയേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്, ഞാനും മമ്മുക്കയും സംസാരിച്ചിരുക്കുന്ന സമയത്താണ് മമ്മുക്കയെ കാണാന്‍ അദ്ദേഹം ലൊക്കേഷനില്‍ എത്തിയത്, പ്രശസ്ത നടന്‍ ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ ജൂദാസ് ആയി അഭിനയിച്ച് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ സമയമായിരുന്നു അത്, കണ്ടയുടന്‍ മമ്മുക്ക പറഞ്ഞു. ആരാ ഈ വരുന്നേ, ഹോളിവുഡ് നടനോ, ഇരിക്കൂ... മമ്മുക്ക എത്ര നിര്‍ബന്ധിച്ചിട്ടും മുന്നില്‍ ഇരിക്കാതെ ഒരു സ്‌കൂള്‍ കുട്ടിയുടെ ഭവ്യതയോടെ അദ്ദേഹം നിന്നു. മമ്മുക്ക ഹോളിവുഡ് സിനിമാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. മറുപടി പറയുമ്പോള്‍ ശശിയേട്ടന് വല്ലാത്ത ചമ്മല്‍ ഉണ്ടായിരുന്നു. കൂടെ അഭിനയിച്ച പ്രശസ്തരായ പല താരങ്ങളുടെയും പേരുകള്‍ ശശിയേട്ടന് ഓര്‍മ്മയില്ല, രൂപം പറയുമ്പോള്‍ മമ്മുക്ക അവരുടെ പേരുകള്‍ പൂരിപ്പിച്ചു കൊണ്ടിരുന്നു.

മമ്മുക്ക പറഞ്ഞു 'ഞങ്ങള്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്, പൈസയൊക്കെ കിട്ടിയോ..?' പ്രതിഫലത്തിന്റെ കണക്ക് അണുമണി തെറ്റാതെ മമ്മുക്കയുടെ മുന്നില്‍ ശശിയേട്ടന്‍ അവതരിപ്പിച്ചു, 'കിട്ടുന്ന കാശ് അനാവശ്യമായി ചെലവാക്കരുത്, ഇതൊക്കെ അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യമാ...'മമ്മുക്ക ഉപദേശിച്ചു. കുറച്ചു സ്ഥലം വാങ്ങി, പിന്നെ ചെലവാക്കിയതിന്റെ മറ്റു കണക്കുകളും ശശിയേട്ടന്‍ അവതരിപ്പിച്ചു.

വേണു സാറിന്റെ അസ്സോസിയേറ്റ് സജി മോനും രഞ്ജിത്തും വന്നു വിളിച്ചപ്പോള്‍ മമ്മുക്ക അടുത്ത ഷോട്ടില്‍ അഭിനയിക്കാനായി പോയി, എനിക്ക് ശശിയേട്ടന്റെ ഹോളിവുഡ് സിനിമാനുഭവത്തെ കുറിച്ചറിയാന്‍ ഒരുപാട് ആകാംക്ഷയുണ്ടായിരുന്നു. ഈ പച്ചയായ നാട്ടുമ്പുറത്തുകാരനായ മനുഷ്യന്‍ എങ്ങിനെയായിരിക്കും ഹോളിവുഡ് സെറ്റില്‍ കഴിഞ്ഞിട്ടുണ്ടാവുക, ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 'ഒരു മലയാളിയായ മാനേജര്‍ ഉണ്ടായിരുന്നു, അവര്‍ അറേഞ്ച് ചെയ്ത് തന്നതാ, എല്ലാം അയാള്‍ ഡീല്‍ ചെയ്തു.' ശശിയേട്ടന്‍ നിസ്സാരമായി പറഞ്ഞു. പിരിയാന്‍ നേരം എന്നോട് പറഞ്ഞു പുതിയ പടത്തില്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പറയണേ...

ആ സമയത്ത് മംഗ്ലീഷിലെ പ്രധാന ക്യാരക്ടറുകള്‍ എല്ലാം ഫിക്‌സ് ചെയ്തിരുന്നു. ശശിയേട്ടന് എന്ത് റോള്‍ കൊടുക്കും, സ്‌ക്രിപ്റ്റ് റൈറ്റര്‍ റിയാസുമായി കൂടിയാലോചിച്ചു, അപ്പോഴാണ് മാത്തുക്കുട്ടി എന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറുടെ റോളില്‍ ശശിയേട്ടന്‍ നന്നാകും എന്ന് റിയാസ് സജസ്റ്റ് ചെയ്തത്, ചെറിയ വേഷമാണ്, ഒരു ദിവസത്തെ വര്‍ക്ക് കാണും. ഡിക്‌സനായെത്തിയ വിനയ് ഫോര്‍ട്ടിന്റെയും സൂസനായഭിനയിച്ച അനിതയുടെയും ഡ്രൈവര്‍. കാര്യമറിഞ്ഞപ്പോ മമ്മൂക്ക പറഞ്ഞു. 'അയാള്‍ പഴയ കലിംഗ ശശിയല്ല ഹോളിവുഡ് സിനിമയിലൊക്കെ അഭിനയിച്ചു വന്നയാളാ, ഇത്ര ചെറിയ വേഷത്തിനൊക്കെ വിളിക്കണോ?' എന്നിട്ടു പറഞ്ഞു. 'നീ വിളിച്ചു നോക്ക്...' പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെയ്ഖ് അഫ്‌സലിനോട് ശശിയേട്ടനെ ഒന്നുകൂടി വിളിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോ, ശശിയേട്ടന്‍ നമ്മുടെ പടത്തിലഭിനയിക്കാന്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു കഴിഞ്ഞു എന്നറിയിച്ചു.

രാവിലെ നേരത്തെ തന്നെ ഷൂട്ടിങ് ലൊക്കേഷനിലെത്തി യാതൊരു പരിഭവവുമില്ലാതെ തന്റെ റോള്‍ ശശിയേട്ടന്‍ കൃത്യമായി നിര്‍വ്വഹിച്ചു. ഡയലോഗുകള്‍ കുറവായിരുന്ന സീനില്‍ ചില നമ്പറുകളിട്ട് സീനിനെ കൊഴുപ്പിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും ഭംഗിയാക്കി അദ്ദേഹം ആ സീന്‍, വൈകുന്നേരം പ്രൊഡക്ഷന്‍ മാനേജര്‍ താജുക്കയോട് ശശിയേട്ടന്‍ പോയോ എന്നന്വേഷിച്ചപ്പോള്‍ ഇല്ല നാളെയെ പോകൂ എന്നറിയിച്ചു. റൂം തിരക്കിയപ്പോ... ഈ ഹോട്ടലിലല്ല, എറണാംകുളത്തു തന്നെയുള്ള സ്ഥിരം താമസിക്കാറുള്ള ചെറിയൊരു ഹോട്ടലിലാണ് ശശിയേട്ടനുള്ളതെന്നറിയിച്ചു, കാരണം അദ്ദേഹത്തിന് എസിയൊന്നുമില്ലാത്ത സാധാരണ മുറിയാണിഷ്ടം. ഞാന്‍ അത്ഭുതപ്പെട്ടു, ലോകപ്രശസ്തരായ ഹോളിവുഡ് താരങ്ങളോടൊപ്പം അഭിനയിച്ച മനുഷ്യന്‍, ഒരു സാധാ മനുഷ്യനായി...

വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മംഗ്ലീഷിനു വേണ്ടി യാത്ര ചെയ്തു. ചെറിയ ഡയലോഗ് ഡബ്ബ് ചെയ്യാന്‍ വേണ്ടി മാത്രം. അദ്ദേഹത്തിന്റെ ശബ്ദം വേറെ ആര്‍ക്കും നല്‍കാനാവില്ലല്ലോ, ശശിയേട്ടനുള്ള വേഷങ്ങള്‍ വേറെ ആര്‍ക്കും ചെയ്യാന്‍ കഴിയാത്തത് പോലെ... ഹോളിവുഡ് സിനിമക്കാര്‍ക്ക് ജൂദാസ് ആയി അഭിനയിക്കാന്‍ ഏത് നടനേയും കിട്ടും, എന്നാല്‍ അവര്‍ തേടിയെത്തിയത് ഈ കോഴിക്കോടുകാരനിലേക്കാണു. ആ വേഷം ചെയ്യാന്‍ ഈ ലോകത്ത് ശശിയേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം. മലയാള സിനിമയില്‍ ഇനിയും എത്രയോ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ശശിയേട്ടനു കഴിയുമായിരുന്നു... 'ചെലക്കാണ്ട് പോടാ അവിട്ന്ന്...' എന്ന് സ്വതസിദ്ധമായ ശൈലിയില്‍ ജീവിതത്തോട് പറഞ്ഞ് അദ്ദേഹം മരണത്തെ പുല്‍കിയിരിക്കുന്നു...

മംഗ്ലീഷ് ഡബ്ബിങ് സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നു ശശിയേട്ടന് എന്റെ അടുത്ത സിനിമയില്‍ നല്ല വേഷം കൊടുക്കണമെന്ന്, എന്റെ അടുത്ത സിനിമയ്ക്ക് കാത്ത് നില്‍ക്കാതെ ശശിയേട്ടന്‍ പോയി... മരണം വന്ന് വിളിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എന്ത് പ്രസക്തി... മറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ആ മുഖം... ആ ശബ്ദം... ആ ഭാവം... മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണു ശശിയേട്ടന്റെ വേര്‍പാട്...

സാധാരണക്കാരനായി ജീവിച്ച അഭിനയ പ്രതിഭയ്ക്ക് പ്രണാമം.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ...

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍
കേസ് അന്വേഷിച്ച നോര്‍ത്ത് പോലീസ് ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ലോഹര്‍ദാഗയിലുള്ള ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്
തൊട്ടടുത്ത ദിവസം ബിആര്‍ ഗവായി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ...

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്
Divya S Iyer, Congress Cyber Attack: പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...