'കൂടുതലും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങള്‍,അന്യഭാഷകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചതിന് പിന്നില്‍';പ്രിയദര്‍ശനെ കുറിച്ച് സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (09:09 IST)
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. 1957 ജനുവരി 30ന് ജനിച്ച അദ്ദേഹത്തിന് 66 വയസ്സ് പ്രായമുണ്ട്. പ്രിയദര്‍ശന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ സലാം ബാപ്പു എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സലാം ബാപ്പുവിന്റെ വാക്കുകള്‍
എല്ലാ മലയാളികളെയും പോലെ സിനിമകള്‍ കണ്ട് ഏറ്റവും കൂടുതല്‍ ചിരിച്ചിട്ടുള്ളത് പ്രിയന്‍ സാറിന്റെ (Priyadarshan) ചിത്രങ്ങള്‍ കണ്ടിട്ടാണ്, ദൃശ്യ ഭംഗിയിലൂടെ സിനിമാസ്വാദനത്തിനു ഒരു പുതു സംസ്‌കാരം മലയാള പ്രേക്ഷകരെ പഠിപ്പിച്ച, അതില്‍ കൂടുതലും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങള്‍, അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ ഒരു സംവിധായകനും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ അദ്ദേഹത്തിന് അന്യഭാഷകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചത്.


പ്രിയന്‍ സാറിന്റെ ജന്മദിനമാണ്. വര്‍ണത്തില്‍ ചാലിച്ച നിരവധി സിനിമകള്‍ സമ്മാനിച്ച അനുഗ്രഹീത കലാകാരന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.


ശാലു പേയാട് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :