1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sajitha madathil wcc manju warrier

മഞ്ജു വാര്യര്‍ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സജിത മഠത്തില്‍

Sajitha Madathil
മഞ്ജു വാര്യര്‍ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സജിത മഠത്തില്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്കെതിരെ നിരവധി സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാല്‍ മഞ്ജുവിനുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും അതിജീവിതയ്‌ക്കൊപ്പം എന്നും ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യരെന്നും സജിത മഠത്തില്‍ പറഞ്ഞു.
 
മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തിരിച്ചു ഡബ്ല്യുസിസിയും മഞ്ജുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു. ചിലര്‍ക്ക് എപ്പോഴും ആക്ടീവായി നില്‍ക്കാന്‍ പറ്റണമെന്നില്ല. മഞ്ജു അവിടെ ഉണ്ട്. പക്ഷേ തിരക്കിന്റെ ഇടയില്‍ ആക്ടീവായി നില്‍ക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ലെന്നും നടി പറഞ്ഞു.
അടുത്ത ലേഖനം
അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായി വരുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന്‍ വിശാല്‍