അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായി വരുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന്‍ വിശാല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (16:03 IST)
അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായി വരുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന്‍ വിശാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടികള്‍ സംഘം ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ പ്രതികരിക്കുകയായിരുന്നു. എത്ര വലിയ താരമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും മലയാള സിനിമയില്‍ സിനിമയില്‍ ഹേമ കമ്മിറ്റി അന്വേഷണം വന്നതുപോലെ തമിഴ് സിനിമയിലും അന്വേഷണം വേണമെന്നും നടന്‍ പറഞ്ഞു.

പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തെ സമീപിച്ചാല്‍ നടികര്‍ സംഘം ശക്തമായ നടപടി സ്വീകരിക്കുമെന്നും വിശാല്‍ പറഞ്ഞു. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യത്തോടെ മുന്നോട്ട് വരണമെന്നും കേസെടുക്കാന്‍ താന്‍ പോലീസ് അല്ലെന്നും വിശാല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :