രാവണനെ ന്യായീകരിച്ച് സെയ്‌ഫ് അലിഖാൻ, ആദി‌പുരുഷിൽ നിന്നും താരത്തെ മാറ്റണമെന്ന ആവശ്യവുമായി ക്യാമ്പയിൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (17:08 IST)
ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിൽ നിന്നും ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. രാമായണ കഥയെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ രാവണനായാണ് സെയ്‌ഫ് അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപ് താരം നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയാക്കിയത്.

ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് സെയ്‌ഫ് വിവാദമായ പരാമർ‌ശം നടത്തിയത്. ചിത്രത്തിൽ രാവണനെ മാനുഷികമായ കണ്ണുക‌ളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്നായിരുന്നു സെയ്‌ഫ് പറഞ്ഞത്. ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് കൗതുകകരമായ സംഭവമാണ്. ആ കഥാപാത്രത്തെ പറ്റി അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. സീതാപഹരണവും രാമനുമായുള്ള യുദ്ധവുമെല്ലാം മറ്റൊരു കാഴ്‌ച്ചപാടിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. രാവണന്റെ സഹോദരി ശൂർപണഖയുടെ മൂക്ക് ലക്ഷ്‌മണം ഛേദിച്ചില്ലെ അഭിമുഖത്തിനി‌ടെ സെയ്‌ഫ് ചോദിച്ചു.

സെയ്‌ഫിന്റെ പരാമർശത്തെ തുടർന്ന് ചിത്രത്തിൽ നിന്നും താരത്തെ പുറത്താക്കാനുള്ള ക്യാമ്പയിനുകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ചിത്രത്തിൽ താരത്തിന് പകരം യഷ്, റാണ ദഗ്ഗുബാറ്റി എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കണമെന്നാണ് വിമർശകരുടെ ആവശ്യം. 2022ൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം തമിഴ്,കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :