പ്രഭാസിന്റെ രാധേ ശ്യാമിൽ ജയറാമും: ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

അഭിറാം മനോഹർ| Last Updated: ശനി, 28 നവം‌ബര്‍ 2020 (14:14 IST)
ബാഹുബലിയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധേയനായ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാധേശ്യാമിൽ മലയാളികളുടെ പ്രിയതാരം ജയറാമും ഭാഗമാകുന്നു. ജയറാം തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിൻറ്റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രഭാസിനോടപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്.

പ്രഭാസിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയറാമിന്റെ പോസ്റ്റ്. പ്രഭാസിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയും സമർപ്പണത്തിനും സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജയറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നേരത്തെ അല്ലു അർജുനോടൊപ്പം അല വൈകുണ്ടപുരത്തിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിരീഡ് റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന രാധേ ശ്യാമിൽ പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായികയായി അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :