പ്രഭാസിൻറെ ചിത്രങ്ങൾക്ക് ബജറ്റ് 1000 കോടി !

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (16:30 IST)
പാൻ ഇന്ത്യൻ താരം പ്രഭാസിൻറെ അടുത്ത മൂന്ന് ചിത്രങ്ങൾക്കുമായി 1000 കോടി രൂപയുടെ ബജറ്റ്. 2021ൽ പ്രദർശനത്തിനെത്തുന്ന 'രാധേ ശ്യാം' എന്ന ചിത്രത്തിന് 250 കോടി രൂപയാണ് ബജറ്റ്.

അതിനുശേഷം ഒരുങ്ങുന്ന 'ആദിപുരുഷ്' എന്ന സിനിമ 450 കോടി ബജറ്റിലാണ് നിർമ്മിക്കുന്നത്. 2022 ഓഗസ്റ്റ് 11നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്.

300 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന ഒരു സിനിമയും പ്രഭാസിന്റേതായി വരുന്നുണ്ട്. അമിതാഭ് ബച്ചനും പദുക്കോണും ഈ സിനിമയിലുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :