ആരാധകരെ ആകര്‍ഷിച്ച് സാധികയുടെ മാറിലെ ടാറ്റു; കിടിലന്‍ ചിത്രങ്ങളുമായി താരം

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (09:57 IST)

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. മാറിലെ ടാറ്റുവടക്കം കാണാവുന്ന തരത്തില്‍ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.A post shared by Sadhika Venugopal official (@radhika_venugopal_sadhika)

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും സാധിക ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായി.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന്‍ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിക്കാറുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :