സുരാജ് പോലീസ് എങ്കില്‍ ടോവിനോ വക്കീല്‍, ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന മൂന്ന് ചിത്രങ്ങള്‍, ട്രെയിലറുകള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (09:11 IST)

വാശി

ടോവിനോയുടെ നായികയായി കീര്‍ത്തി സുരേഷ് ആദ്യമായി എത്തുന്ന ചിത്രമാണ് 'വാശി'. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.നടന്‍ കൂടിയായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
പ്രകാശന്‍ പറക്കട്ടെ

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയുണ്ട്.
ഹെവന്‍
സുരാജ് വെഞ്ഞാറമൂട് പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹെവന്‍'.ഒരു മിസിങ് കേസും അതിന് പിന്നിലെ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :