വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (14:00 IST)
ക്രിക്കറ്റിലെ പ്രശസ്തിയുടെ കാര്യത്തിൽ സച്ചിനെക്കാളും ധോണിയെക്കാളും വലുതാണ് ധോണിയുടെ പ്രഭാവം എന്ന് സുനിൽ ഗവാസ്കർ. ഒരു ദേശീയം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഗവാസ്കർ ഇക്കാര്യം തുറന്നുപറഞ്ഞത്. ധോണിയെ ഇന്ത്യ മുഴുവനും സ്നേഹിയ്ക്കുന്നു എന്നായിരുന്നു ഗവാസ്കകറുടെ പ്രതികരണം.
ക്രിക്കറ്റിന്റെ സംസ്‌കാരം ഒട്ടുമില്ലാത്ത റാഞ്ചി പോലൊരു സ്ഥലത്ത് നിന്ന് വന്നതുമുതല്‍ തന്നെ ഇന്ത്യ മുഴുവനും ധോണിയെ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. സച്ചിന് മുംബൈയും കൊല്‍ക്കത്തയുമുണ്ട്, കോഹ്‌ലിക്ക് ഡല്‍ഹിയും ബംഗളൂരുവും. എന്നാല്‍ ധോണിയുടെ കാര്യം പറയുമ്പോൾ ഇന്ത്യ മുഴുവനും തന്നെയുണ്ട്. ഗാവസ്‌കര്‍ പറഞ്ഞു. ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി തകർപ്പൻ ജയമാണ് ധോണിയുടെ ചൈന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് എന്ന വിജയ ലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.