സച്ചിനെ ഇനി സിനിമയിലും കാണാം ;'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ടീസർ കാണൂ

സച്ചിനെ ഇനി സിനിമയിലും കാണാം ;'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ടീസർ കാണൂ

aparna shaji| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (14:56 IST)
സച്ചിൻ.. സച്ചിൻ.. സച്ചിൻ.. ദേശീയഗാനം മുഴക്കുമ്പോഴുണ്ടാകുന്ന ആരവമാണിനി കാണാൻ പോകുന്നത്. മൂന്ന് തലമുറയെ കീഴ്പ്പെടുത്തിയ മഹാസംഭവവും പ്രസ്ഥാനവുമായ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ പുറത്തിറങ്ങി.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എർസ്കൈൻ ഒരുക്കുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ന്റെ നിർമാണം രവി ഭാഗ്ചാന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ്. സച്ചിന്റെ ജീവിതവും കരിയറും കാണിക്കുന്ന ചിത്രത്തിനായി ക്രിക്കറ്റ് ലോകവും സച്ചിന്റെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സച്ചിനൊപ്പം എ ആർ റഹ്മാന്റെ സംഗീതവും നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. 200 നോട്ടൗട്ട് ചിത്രം പ്രദർശനത്തിനെത്തിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :