ചെന്നൈ|
jibin|
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (12:10 IST)
വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം തെറിയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച പുറത്തിറങ്ങിയ ചിത്രത്തിന്റെ വ്യാജന്‍ അതേദിവസം തന്നെ പുറത്തിറങ്ങിയത് സിനിമയുടെ വിജയത്തെ ബാധിക്കുമെന്നാണ് സൂചന.
മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വിജയ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം ആദ്യദിവസം തന്നെ കോടികളാണ് നേടിയത്. തമിഴ്‌നാട്ടിലെ മിക്ക തിയേറ്ററുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുതുമകള്‍ ആവോളമുള്ള ചിത്രം മാസ് എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
അറ്റ്‍ലിയാണ് തെറി സംവിധാനം ചെയ്‍തത്. സാമന്തയും എമി ജാക്സണുമാണ് നായികമാര്‍. ജിവി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. കേരളവും അതിലെ പശ്ചാത്തലവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.