രാജേഷ് പിള്ളയുടെ 'ട്രാഫിക്' ഹിന്ദിയിൽ; ട്രെയിലർ ഇറങ്ങി
രാജേഷ് പിള്ളയുടെ 'ട്രാഫിക്' ഹിന്ദിയിൽ; ട്രെയിലർ ഇറങ്ങി
aparna shaji|
Last Updated:
ബുധന്‍, 13 ഏപ്രില്‍ 2016 (18:33 IST)
ബോബി, സഞ്ചയ് എന്നിവരുടെ തിരക്കഥയിൽ, രാജേഷ് പിള്ളയുടെ സംവിധാനത്തിൽ ഒരുക്കിയ 'ട്രാഫിക്' എന്ന സിനിമ മലയാളത്തിന് സമ്മാനിച്ചത് പുതിയൊരു വഴിയായിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച് പിടിച്ചിരുത്തുവാനും കഴിഞ്ഞ ട്രാഫിക് വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലറും പുറത്തിറങ്ങി. അന്തരിച്ച രാജേഷ് പിള്ളയുടെ സംവിധാനത്തിലുള്ള ചിത്രം മെയ് ആറിന് തീയേറ്ററുകളിൽ എത്തും.
മലയാളത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സുദേവൻ എന്ന കഥാപാത്രമായി വരുന്നത് മനോജ് ബജ്പേയ് ആണ്. ജിമ്മി ഷെര്‍ഗില്‍, പ്രസോണ്‍ജിത് ചാറ്റര്‍ജി എന്നിവരാണ് മറ്റു താരങ്ങള്‍. സുരേഷ് നായരുടെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്.