'പ്രേമ'ത്തെ അവഗണിച്ച ജൂറി ചെയർമാനെതിരെ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

'പ്രേമ'ത്തെ അവഗണിച്ച ജൂറി ചെയർമാനെതിരെ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

aparna shaji| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (12:11 IST)
പ്രേമം എന്ന മലയാള സിനിമയ്ക്ക് അവാർഡിന് അർഹതയില്ലെന്ന് പറഞ്ഞ സംസ്ഥാന അവാർഡ് ജൂറി ചെയർമാനായ മോഹന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ രംഗത്ത്. മോഹന്റെ പരാമർശത്തെത്തുടർന്ന് നിരവധി പേർ രഗത്തെത്തിയതിനു പിന്നാലെയാണ് അൽഫോൺസ് പുത്രന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അൽഫോൺസ് പ്രതികരണം അറിയിച്ചത്. തന്റെ സിനിമയേയും സഹപ്രവർത്തകരേയും താഴ്ത്തിക്കെട്ടുന്നരീതിയിൽ പറഞ്ഞതിനാണ് ഈ പ്രതികരണമെന്നും അൽഫോൺസ് വ്യക്തമാക്കുന്നു.

അവാർഡിൽ പരിഗണിക്കാനോ ഒരു വിഭാഗങ്ങ‌ളിൽ പോലും അവാർഡ് നൽകാനുള്ള നിലവാരമോ പ്രേമത്തിനില്ലെന്നായിരുന്നു മോഹന്റെ പരാമർശം.ഇതിനെതിരെയാണ്
അൽഫോൺസ് രംഗത്തെത്തിയത്. സിനിമയുടെ ഘടന എന്നത് മനുഷ്യനിർമിതമാണെന്നും സ്നേഹം എന്നത് ഒരു വികാരം മാത്രമല്ല, അതിൽ അത്ഭുതങ്ങ‌ളും അസാധാരണവുമായ എല്ലാ കാര്യവും ഞാൻ എന്റെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. അതിനാലാണ് പല സാഹചര്യങ്ങ‌ളിലും ഒരു പൂമ്പാറ്റയെ കാണിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.

ഞാനൊരു പ്രേക്ഷകനാണ് എന്നെ ആസ്വദിപ്പിക്കുന്ന ചിത്രങ്ങ‌ളാണ് ഞാൻ ചെയ്യുന്നത്. ചിത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അതു ചെയ്യുന്നത്. എന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങ‌ൾ സ്വീകരിച്ചു. എന്റെ സിമയെക്കുറിച്ചും ഘടനയെക്കുറിച്ചുമുള്ള താങ്ങ‌ളുടെ അഭിപ്രായം എന്നെ ഒരു മാസത്തോളം തളർത്തിയിരുന്നു. ഇപ്പോഴങ്കിലും പ്രതികരിച്ചില്ലെങ്കിൽ നിങ്ങ‌ൾ വിചാരിക്കും നിങ്ങളുടെ മറുപടി ശരിയായിരുന്നുവെന്ന്. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. താങ്ക‌ളുടെ 'പക്ഷേ' പോലുള്ള സിനിമക‌ൾ ഇനിയും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അതും പ്രേമ നൈരാശ്യം തന്നെയായിരുന്നല്ലോ? - അൽഫോൺസ് പുത്രൻ പ്രതികരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :