റോഷൻ മാത്യു നായകനായ അനുരാഗ് കശ്യപ് ചിത്രം ചോക്‌ഡ്: ട്രെയിലർ പുറത്ത്

അഭിറാം മനോഹർ| Last Updated: വ്യാഴം, 21 മെയ് 2020 (15:41 IST)
മലയാളത്തിന്റെ യുവനടൻ റോഷൻ മാത്യുവും പ്രശസ്‌ത ബോളിവുഡ് ഡയറക്‌ടർ അനുരാഗ് കശ്യപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.നെറ്റ്‌ഫ്ലിക്സാണ് ചോക്ക്‌ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുറത്തിറക്കുന്നത്. സയാമി ഖേർ ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെറ്റ്‌ഫ്ലിക്സിൽ ജൂൺ അഞ്ച് മുതലാണ് ചിത്ര സ്ട്രീം ചെയ്‌ത് തുടങ്ങുക.തന്‍റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ തുക കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചോക്‌ഡ് പറയുന്നത്.നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :