ചരിത്രം ഈ മൃഗത്തിന് നേരേ കാർക്കിച്ച് തുപ്പും: അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് കശ്യപ്

റെയ്‌നാ തോമസ്| Last Updated: തിങ്കള്‍, 27 ജനുവരി 2020 (13:06 IST)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച് ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ട്വീറ്റ്.

ഡല്‍ഹിയില്‍ ബിജെപി നടത്തിയ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരാഗ് കശ്യപിന്റെ വിമർശനം.

അനുരാഗ് കശ്യപിന്റെ ട്വീറ്റിന്റെ പൂർണ്ണ‌രൂപം:-

ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. പോലീസിനെ അയാള്‍ സ്വന്തം കൂലിപ്പണിക്കാരെ പോലെ കാണുന്നു. സൈന്യത്തേയും അയാള്‍ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മാത്രം ഉപയോഗിക്കുന്നു. നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുന്നു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ചരിത്രം ഈ മൃഗത്തിന് നേരെ ആഞ്ഞ് തുപ്പും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :