കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 9 ജനുവരി 2023 (09:14 IST)
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം വീണ്ടും തിയേറ്ററുകള്‍ എത്തുമ്പോള്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരനെയും ആരാധകര്‍ തിരയുന്നുണ്ട്. മലയാള സിനിമയില്‍ ഇന്നും അദ്ദേഹം ഉണ്ട്, സിനിമ സംവിധായകനായി നടനായി.'മാഷ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അര്‍ത്ഥം ഉണ്ട് മാഷേ...'- എന്ന് സ്ഫടികം സിനിമയില്‍ തോമസ് ചാക്കോ പറയുന്നത് ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും.
1995-ല്‍ സ്ഫടികം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് രൂപേഷ് പീതാംബരന്‍ ഒരു നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം മാറി.
1996-ല്‍ ദൂരദര്‍ശന്‍ മലയാളത്തില്‍ സംപ്രേഷണം ചെയ്ത പ്രണവം എന്ന ടെലിവിഷന്‍ പരമ്പരയില്‍ ബാലതാരമായും അഭിനയിച്ചു. ബാംഗ്ലൂരിലെ ഡെല്ലില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്തു.1982 ആഗസ്ത് 22ന് ജനിച്ച നടന്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്.
യു ടൂ ബ്രൂട്ടസ്,തീവ്രം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രൂപേഷ് ആണ് ഒരുക്കിയത്.കെ.ബി പീതാംബരന്‍ ആണ് നടന്റെ അച്ഛന്‍. അദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ്.