കെപിഎസി ലളിതയുടെ ആഗ്രഹം,സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (12:02 IST)
സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് ഭദ്രന്‍. പുതിയ പതിപ്പ് തിയറ്ററുകളില്‍ അടുത്തവര്‍ഷം ആദ്യം എത്തും.1995 മാര്‍ച്ചില്‍ റിലീസ് ചെയ്ത സ്ഫടികം 27 വര്‍ഷങ്ങള്‍ക്ക് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരിക്കല്‍ കൂടി സിനിമ തിയേറ്ററുകളില്‍ കാണാനുള്ള ആഗ്രഹം കെപിഎസി ലളിതക്ക് ഉണ്ടായിരുന്നു.


പലകുറി തന്റെ ആഗ്രഹം സംവിധായകന്‍ ഭദ്രനോട് അവര്‍ പറഞ്ഞു.ലളിതയ്‌ക്കൊപ്പം ഈ സിനിമയുടെ ഭാഗമായിരുന്ന എന്നാല്‍ നമ്മെ വിട്ടു പോയ ഒരുകൂട്ടം കലാകാരന്മാരെയും സംവിധായകന്‍ അനുസ്മരിക്കുന്നു.

ഭദ്രന്‍ അന്ന് പറഞ്ഞത് ഇങ്ങനെ

എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു...

' എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തീയേറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക...'

ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം,
ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും..

മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :