അനുബന്ധ വാര്‍ത്തകള്‍
- അന്ന് മോഹന്‍ലാലിന്റെ ആടുതോമയെ മലര്‍ത്തിയടിച്ചത് മമ്മൂട്ടി ചിത്രം; 1995 ലെ പൊരിഞ്ഞ പോരാട്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ
- നേട്ടം കൊയ്ത് സ്ഫടികം, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ക്രിസ്റ്റഫര്‍'ന് ആദ്യദിനം എത്ര നേടാനായി ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ആദ്യ ദിനം രണ്ട് കോടി പോലും നേടാതെ ക്രിസ്റ്റഫര്‍; കളക്ഷന്‍ റിപ്പോര്‍ട്ട് ഇതാ
- കേരള ബോക്സ് ഓഫീസില്‍ നിന്നും 'വാരിസ്' നേട്ടം കൊയ്തോ? കളക്ഷന്‍ റിപ്പോര്‍ട്ട്
തിയേറ്ററിൽ ചിരിപ്പൂരം തീർത്ത് രോമാഞ്ചം, 10 ദിവസം കൊണ്ട് നേടിയത്
വലിയ ആളും ബഹളവുമില്ലാതെയെത്തി മലയാളത്തിൽ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ജനിച്ചിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവൻ്റെ സംവിധാനത്തിലൊരുങ്ങിയ രോമാഞ്ചം മൗത്ത് പബ്ലിസിറ്റിയിലൂടെ വളരെ വേഗമാണ് യുവത ഏറ്റെടുത്തത്. സിനിമ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ 10 ദിവസത്തെ ചിത്രത്തിൻ്റെ കളക്ഷൻ എങ്ങനെയെന്ന് നോക്കാം.
കേരളത്തിൽ നിന്നും 10 ദിവസങ്ങളിലായി 14.5 കോടി മുതൽ 20 കോടി വരെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ടെന്ന് ബോക്സോഫീസ് ട്രാക്ക്കർമാർ പറയുന്നു. ഫെബ്രുവരി 3ന് 146 തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വാരാന്ത്യത്തിൽ ഈ ശനിയാഴ്ച മാത്രം 38 എക്സ്ട്രാ പ്രദർശനങ്ങളുണ്ടായിരുന്നു. 2007ൽ ബെംഗളൂരുവിൽ പഠിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
സൗബിൻ ഷാഹിറിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി,അഫ്സൽ പിഎച്ച്, അബിൻ ബിനോ,ജഗദീഷ് കുമാർ,അനന്തരാമൻ, അജയ് ജോമോൻ,ജ്യോതിർ, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അടുത്ത ലേഖനം