'ക്രിസ്റ്റഫര്‍'ന് ആദ്യദിനം എത്ര നേടാനായി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (16:12 IST)
മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

കേരളത്തില്‍ നിന്ന് ആദ്യദിനം 1.67 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.18.7 കോടി ബജറ്റിലാണ് 'ക്രിസ്റ്റഫര്‍' നിര്‍മ്മിച്ചത്.

പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും മാത്രമാണ് സിനിമയുടെ പോസിറ്റീവ് ഘടകങ്ങളെന്നും ഉദയ്കൃഷ്ണയുടെ തിരക്കഥയാണ് പ്രധാന പോരായ്മയെന്നും മമ്മൂട്ടി ചിത്രം കണ്ടവര്‍ പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ക്രിസ്റ്റഫര്‍' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

അമല പോള്‍, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :